Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wants 110 KV Substation

Kasaragod

വെ​ള്ള​രി​ക്കു​ണ്ട് 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ടൗ​ൺ വി​ക​സ​ന സ​മി​തി

വെ​ള്ള​രി​ക്കു​ണ്ട്: മ​ഴ​ക്കാ​ല​ത്ത് മ​ല​യോ​ര മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ത​ട​സം പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് 110 കെ​വി സ​ബ്സ്റ്റേ​ഷ​ൻ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് വെ​ള്ള​രി​ക്കു​ണ്ട് ടൗ​ൺ വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​യോ​ര​മേ​ഖ​ല​യു​ടെ പ്ര​തി​നി​ധി​യാ​യ വൈ​ദ്യു​തി മ​ന്ത്രി​യു​ടെ ശ്ര​ദ്ധ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി സ​മി​തി ചെ​യ​ർ​മാ​ൻ ബാ​ബു കോ​ഹി​നൂ​രും സെ​ക്ര​ട്ട​റി ജി​മ്മി ഇ​ട​പ്പാ​ടി​യും ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​റു​വ​ത്തൂ​രി​ലെ 110 കെ​വി സ​ബ്‌​സ്റ്റേ​ഷ​നി​ൽ നി​ന്നു കൂ​വ​പ്പാ​റ​യി​ലെ വെ​സ്റ്റ് എ​ളേ​രി 33 കെ​വി സ​ബ്‌​സ്റ്റേ​ഷ​ൻ വ​ഴി​യാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന പ്ര​സ​ര​ണ ശൃം​ഖ​ല ക​ട​ന്നു​പോ​കു​ന്ന​ത്.

ഈ ​വ​ർ​ഷം മ​ഴ​ക്കാ​ല​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ ത​ന്നെ ചെ​റു​വ​ത്തൂ​ർ ഭാ​ഗ​ത്ത് അ​ഞ്ചു തൂ​ണു​ക​ൾ മ​റി​ഞ്ഞു​വീ​ണ​തു മൂ​ലം ഒ​രാ​ഴ്ച​യോ​ളം ഈ ​ലൈ​ൻ ത​ക​രാ​റി​ലാ​യി​രു​ന്നു. ലൈ​നി​ലെ ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഓ​രോ ത​വ​ണ​യും ജീ​വ​ന​ക്കാ​ർ ദീ​ർ​ഘ​ദൂ​രം ചെ​ന്നു വ​ല​യു​ക​യാ​ണ്. വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ കാ​ർ​ഷി​ക ജ​ല​സേ​ച​നം പോ​ലും ന​ട​ത്താ​നാ​വാ​ത്ത വി​ധ​ത്തി​ൽ വോ​ൾ​ട്ടേ​ജ് ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വെ​ള്ള​രി​ക്കു​ണ്ടി​ൽ 110 കെ​വി സ​ബ്‌​സ്റ്റേ​ഷ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ട് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ മേ​ൽ​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പു​തി​യ സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up